വാചസ്പതീയുടെ ജന്യരാഗം ...
സരസ്വതി ഉണരുകയായി..
നിന്നിലെ സാഗരസംഗീതത്തിൽ
എന്നിലെ സൂര്യൻ അമരുകയായി
കോടിയഴിച്ച് രവി കാവിയുടുത്തു
തീർഥാടനത്തിനായിയൊരു ങ്ങുകയായി...
കാണാകടലിൽ തിരയാൻ ദാഹം.
കാണിക്കയായി ആ പൊൻദേഹം ..
ഉണരുന്ന ഇരുളിൽ വർണ്ണങ്ങളണഞ്ഞു.
ധരിത്രിയെങ്ങും കാർപുതപ്പണിഞ്ഞു.
നിലാവ് തെളിയിക്കാൻ കഴിയാതെ തിങ്കൾ
കാർമേഘ ചീന്തിൽ കിടന്നു പിടഞ്ഞു.....
പൊട്ടിചിതറി തിരകൾ കരഞ്ഞു
കെട്ടിപിടിച്ചു മണൽത്തരിയിൽ പതഞ്ഞു...
തൊട്ടുതലോടി തിര തിരിയെ മടങ്ങി....
മുട്ടിമടങ്ങുo കൺ പോളകൾപോലെ
രാത്രി ശുഭ്രപൂക്കൾ വിരിയുന്നു ....
പൂക്കളെ തേടും
ഭ്രിംഗരാഗം പടരുന്നു....
പുലർകാലെ മീട്ടുന്ന കുയിൽപാട്ട് കേട്ട്
ഇലകളെ തൊട്ടിലാട്ടും മന്ദമാരുതൻതൻമൂളിപ്പാട്ട്....
നാളുള്ളകാലം നീളുമീ സർഗ്ഗയാത്ര..
പ്രകൃതിതൻ രാഗലയതാള സർഗ്ഗയാത്ര....
നീലാംബരീ രാഗം കേട്ടുറങ്ങിയ
നീലാംബരം വീണ്ടുമുണരുകയായി....
സർഗ്ഗ യാത്ര
ശ്രീനി പിടിപി നഗർ
©
സർഗ്ഗയാത്ര
ശ്രീനി പിടിപി നഗർ